'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി അപമാനിച്ച് ബ്രാഹ്മണ പുരോഹിതന്‍
പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ബ്രാഹ്മണ പുരോഹിതനാണ് ദലിതനായ വയോധികനെ ആള്‍ക്കൂട്ടത്തിനിടയില്‍വച്ച് പരസ്യമായി അപമാനിച്ചത്.
ന്യൂഡല്‍ഹി: ദലിത് വയോധികനെ 'തൊട്ടുകൂടാത്തവന്‍' എന്നു വിളിച്ച് അപമാനിച്ച് ബ്രാഹ്മണ പുരോഹിതന്‍. പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ബ്രാഹ്മണ പുരോഹിതനാണ് ദലിതനായ വയോധികനെ ആള്‍ക്കൂട്ടത്തിനിടയില്‍വച്ച് പരസ്യമായി അപമാനിച്ചത്. സംഭവത്തില്‍ ബ്രാഹ്മണ മതപ്രഭാഷകനെതിരേ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി തന്റെ പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തില്‍ നിന്ന് ഒരാളെ വിളിക്കുന്നതും ആ മനുഷ്യന്‍ പ്രസംഗകന്റെ പാദങ്ങളില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍, 'എന്നെ തൊടരുത്, നി അയിത്തമുള്ളനാണ്' എന്ന് പറഞ്ഞ് പിന്നിലേക്ക് ചായുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റിസണ്‍സ് നഗ്‌നമായ വിവേചനപരമായ പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചു. #ArrestDhirendraShastri എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങാണ്. സംഭവത്തിന്റെ വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. ഇയാള്‍ മുമ്പും ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയതായി റിപോര്‍ട്ടുണ്ട്.
#Untouchability Caste Brahmin priest and storyteller Pandit Dhirendra Krishna Shastri practices untouchability in public, he is openly telling a person "Don't touch me you are untouchable"
— The Dalit Voice (@ambedkariteIND) May 26, 2022
Will the police register an FIR against this Casteist person? pic.twitter.com/6mZ9CPQxFA