മധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പശുക്കളെ കടത്തിയെന്നാരോപിച്ചാണ് മൂന്നു മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരകള്‍ മഹാരാഷ്ട്രയിലെ അമരാവതി സ്വദേശികളാണെന്നാണ് സൂചന. അജ്ഞാതര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയെന്ന ആരോപണം പോലിസ് നിഷേധിച്ചു.

Update: 2022-08-04 10:39 GMT

സിയോനി (മധ്യപ്രദേശ്): മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ചൊവ്വാഴ്ച രാത്രി ഹിന്ദുത്വര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പശുക്കളെ കടത്തിയെന്നാരോപിച്ചാണ് മൂന്നു മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരകള്‍ മഹാരാഷ്ട്രയിലെ അമരാവതി സ്വദേശികളാണെന്നാണ് സൂചന. അജ്ഞാതര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയെന്ന ആരോപണം പോലിസ് നിഷേധിച്ചു.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്ന് പശുക്കളേയും കയറ്റി വരികയായിരുന്ന ട്രക്ക് സിയോനി മാള്‍വയ്ക്ക് മുന്നിലുള്ള ഒരു ഗ്രാമത്തിന് സമീപം വച്ച് രാത്രി ഒരു മണിയോടെ 15 പേര്‍ അടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തുകയും ട്രക്കിലുണ്ടായിരുന്നവര്‍ക്കു നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.അനധികൃതമായി പശുക്കളെ കടത്തുകയാണെന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.ആക്രമണ വിവരം ലഭിച്ചയുടന്‍ പോലിസ് സ്ഥലത്തെത്തി. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഒരാള്‍ രാത്രി വൈകി മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയിലാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് എസ്പി ഗുര്‍കരന്‍ സിംഗ് പറഞ്ഞു. ട്രക്കില്‍ പശുവിനെ അനധികൃതമായി കടത്തുകയായിരുന്നുവെന്നും മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ളവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും ഇവരെ 10-12 പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അനധികൃത പശുക്കടത്തിനും കേസെടുത്തതായി പോലിസ് പറഞ്ഞു.

നേരത്തെ, സിയോനിയിലെ കുറൈ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാദല്‍ പര്‍ ഔട്ട്‌പോസ്റ്റില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്ന സംശയത്തെത്തുടര്‍ന്ന് മൂന്ന് ആദിവാസികളെ ആക്രമിക്കുകയും ഇതില്‍ രണ്ടു പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.

Tags:    

Similar News