മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന്; പോലിസില്‍ പരാതി
യൂത്ത് ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സജല്‍ ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.പത്മാകരനെതിരായ പരാതി ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ പിതാവിനെ ജൂണ്‍ 30നും മറ്റു ദിവസങ്ങളിലും ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമാണെന്ന് കാട്ടിയാണ് യൂത്ത് ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സജല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി
കൊച്ചി: സംസ്ഥാന വനം വന്യ ജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പോലിസില്‍ പരാതി നല്‍കി.യൂത്ത് ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സജല്‍ ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും കുണ്ടറയിലെ ബാര്‍ ഹോട്ടലുകളുടെ ഉടമയുമായ ജി പത്മാകരനെതിരായ പരാതി ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ പിതാവിനെ ജൂണ്‍ 30നും മറ്റു ദിവസങ്ങളിലും ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമാണെന്ന് കാട്ടിയാണ് യൂത്ത് ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സജല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിച്ച വിഷയം അറിഞ്ഞിട്ടും ഇക്കാര്യം മന്ത്രി നിയമപരമായി പോലിസിനെ അറിയിച്ചില്ല. സംഭവം മറച്ചുവെച്ച് തന്റെ പാര്‍ട്ടിക്കാരനും നേതാവുമായ പത്മാകരനെ രക്ഷിക്കാന്‍ വേണ്ടിയാണ് മന്ത്രി ശ്രമിച്ചത്. കുറ്റകൃത്യം ചെയ്യുന്നത് പോലെ തന്നെ കുറ്റം ചെയ്തത് അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായതിനാല്‍ മന്ത്രി ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.