ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി

Update: 2024-11-23 05:34 GMT

റാഞ്ചി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ജാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണി 51 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിഎ 28 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ബിജെപി അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച ചംപായ് സോറന്‍ സെരായ്‌കെലയില്‍ പിന്നില്‍ പോയെങ്കിലും നിലവില്‍ ലീഡ് ചെയ്യുകയാണ്. സീതാ സോറനും ഗീത കോഡയും ചംപായ് സോറന്റെ മകന്‍ ബാബുലാല്‍ സോറനും പിന്നിലാണ്.

ഇന്ത്യ സഖ്യത്തില്‍ ജെഎംഎം 41 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും ആര്‍ജെഡി. ആറ് സീറ്റുകളിലും സിപിഐ(എംഎല്‍) ലിബറേഷന്‍ നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി 68 സീറ്റിലും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പത്ത് സീറ്റിലും ജനതാദള്‍ യുണൈറ്റഡ് രണ്ട് സീറ്റിലും ലോക് ജനശക്തി പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചത്.

Similar News