ഗസയില്‍ ഡോക്ടര്‍മാരെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-04-05 18:00 GMT
ഗസയില്‍ ഡോക്ടര്‍മാരെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യം പുറത്ത് (വീഡിയോ)

ഗസ: ഗസയില്‍ ഫലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ഡോക്ടര്‍മാരെ ഇസ്രായേലി സൈന്യം കൊല്ലുന്നതിന്റെ ദൃശ്യം പുറത്തുവന്നു. കൊല്ലപ്പെട്ട ഒരു ഡോക്ടറുടെ ഫോണില്‍ നിന്ന് ലഭിച്ച വീഡിയോ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഈ ഡോക്ടര്‍ അടക്കം 15 പേരാണ് കഴിഞ്ഞ മാസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ഒരു കൂട്ടക്കുഴിമാടത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. ഗസയിലെ പ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ കൊന്നെന്നാണ് ഇസ്രായേല്‍ പറഞ്ഞിരുന്നത്. ഇത് കല്ലുവച്ച നുണയാണെന്ന് വ്യക്തമാവുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇസ്രായേല്‍ കൊലപ്പെടുത്തിയ റിഫാത് റദ്‌വാന്‍ എന്ന ഡോക്ടറുടെ ഫോണിലെ ദൃശ്യങ്ങളാണ് ക്രൂരമായ കൂട്ടക്കൊലപാതകത്തിന് തെളിവായിരിക്കുന്നത്.

മാര്‍ച്ച് 23ന് തെക്കന്‍ ഗസയിലെ തല്‍ അസ് സുല്‍ത്താന്‍ പ്രദേശത്താണ് കൂട്ടക്കൊലപാതകം നടന്നത്. അഗ്നിശമന സേനയുടെ ഒരു വാഹനത്തിനൊപ്പം ആംബുലന്‍സുകള്‍ പോവുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹെഡ് ലൈറ്റുകളും എമര്‍ജന്‍സി ലൈറ്റുകളുമിട്ടാണ് ഈ വാഹനങ്ങള്‍ പോവുന്നത്. ഈ വാഹനങ്ങളെയാണ് സയണിസ്റ്റ് സൈനികര്‍ ആക്രമിക്കുന്നത്. കൊല്ലപ്പെടുന്നതിന് ഡോക്ടര്‍മാര്‍ പ്രാര്‍ത്ഥിക്കുന്നതും കേള്‍ക്കാം.

Similar News