
കൊച്ചി: പോപുലർ ഫ്രണ്ട് നിരോധനത്തിൻ്റെ ഭാഗമായി എൻഐഎ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ പത്ത് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മലപ്പുറം സ്വദേശികകളായ
ഷഫീക്, സിറാജ്ജുദ്ധീൻ, കണ്ണൂർ സ്വദേശി ജാഫർ, പാലക്കാട് സ്വദേശികളായ ജംഷീർ, അബ്ദുൽ ബാസിത്ത്,അഷ്‌റഫ് ,മുഹമ്മദ് ഷഫീക് , അഷ്‌റഫ് മൗലവി, ജിഷാദ്,നാസർ എന്നിവർക്കാണ് ജാമ്യം നൽകിയത്.
പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ പ്രതി ചേർത്തിരുന്നത്. പോപുലർ ഫ്രണ്ട്
മുൻ പ്രവർത്തകർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ രാഗേന്തു ബസന്ത് , അഡ്വ. ഇ എ ഹാരിസ് എന്നിവർ ഹാജരായി.
പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിനെ ആർ എസ് എസ്സുകാർ വെട്ടിക്കൊന്നതിനു പിന്നാലെ ആർഎസ്എഎസ് നേതാവായ ശ്രീനിവാസൻ വെട്ടേറ്റു മരിച്ച സംഭവത്തിലെ എൻഐഎ കേസും ഈ കേസും ഒരുമിച്ചാണ് നടക്കുന്നത്.