''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു'' ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം വിജയത്തിലേക്ക്
റാഞ്ചി: അമിത്ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണങ്ങള്‍ ജാര്‍ഖണ്ഡില്‍ പൊളിഞ്ഞുവീണു. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആദിവാസി വിഭാഗങ്ങളെ ഏകീകൃത സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കുമെന്നുമുള്ള അമിത് ഷായുടെ തന്ത്രങ്ങളെല്ലാം പിഴച്ചെന്നാണ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമുന്നത്. ആകെയുള്ള 81 സീറ്റുകളില്‍ 57ലും ഭരണകക്ഷിയായ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സഖ്യമാണ് ഇതുവരെ വ്യക്തമായ ലീഡിലുള്ളത്. കേവലം 23 സീറ്റുകളില്‍ മാത്രമാണ് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്.
എക്‌സിറ്റ് പോളുകളെയും എല്ലാതരം പ്രവചനങ്ങളെയും തള്ളിയാണ് കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന്റെയും വോട്ടെണ്ണത്തില്‍ ദിനത്തിലെ മുന്നേറ്റം. വോട്ടെടുപ്പില്‍ വിജയം ഉറപ്പായതോടെ ബോളിവുഡ് സിനിമകയായ ഉറിയിലെ ഡയലോഗ് ജെഎംഎം പോസ്റ്റ് ചെയ്തു. ''എങ്ങനെയുണ്ട് ആവേശം'' എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
How's the Josh? pic.twitter.com/uwGxOv46NV
— Jharkhand Mukti Morcha (@JmmJharkhand) November 23, 2024
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് 47 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞിരുന്നത്. ഇത്തവണ സ്ത്രീ വോട്ടുകള്‍ കാര്യമായി മുന്നണിക്ക് ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നേരത്തെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. അതിന് പിന്നാലെ ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കി. കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നതോടെ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായി. പക്ഷെ, ബിജെപിയുടെ സഹായത്തോടെ ചമ്പായ് സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാംപയിന്‍ തുടങ്ങി. ബംഗ്ലാദേശി കുടിയേറ്റം തടയും, ഭൂമി, മകള്‍, ഭക്ഷണം എന്നിവ സംരക്ഷിക്കും, ആദിവാസികളുടെ ഭൂമിയും ജലവും കാടും സംരക്ഷിക്കും തുടങ്ങിയ പ്രചാരണവുമായി നിരവധി തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജാര്‍ഖണ്ഡില്‍ കാംപയിന്‍ നടത്തിയത്.