തെല്‍അവീവ്: ഇസ്രായേലിലെ ഹാറ്റ്‌സര്‍ വ്യോമസേനാ താവളം ആക്രമിച്ച് ഹിസ്ബുല്ല. അധിനിവേശ സൈന്യത്തിന്റെ നിരീക്ഷണ സംവിധാനങ്ങളും മറ്റും പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണിത്. തൂഫാനുല്‍ അഖ്‌സക്ക് ശേഷം ആദ്യമായാണ് ഈ താവളം ആക്രമിക്കപ്പെടുന്നത്. കൂടാതെ ഇസ്രായേലി സൈന്യത്തിലെ എലൈറ്റ് വിഭാഗമായ ഗോലാനി ബ്രിഗേഡ്‌സിന്റെ താവളവും ആക്രമിച്ചു. ഇത് രണ്ടാം തവണയാണ് ഈ താവളം ആക്രമിക്കപ്പെടുന്നത്. അതിന് ശേഷം ഹൈഫയിലെ നാവിക സേനാതാവളവും ആക്രമിച്ചു. അവിടെയാണ് ഇസ്രായേലിന്റെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും താവളമടിക്കുന്നത്.
🚨Hezbollah for the first time used a Cruise Missile to attack Hatzor Air Base on Thursday, south of Tel Aviv.
— MenchOsint (@MenchOsint) November 23, 2024
Drones were also used during the operation. https://t.co/QpBng1utsy pic.twitter.com/V9LErKgq7a