വിസ കഴിഞ്ഞിട്ടും നാടുവിടാത്തവരുടെ സ്‌പോണ്‍സര്‍മാരില്‍ നിന്നും 11 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് സൗദി

Update: 2025-04-23 14:44 GMT
വിസ കഴിഞ്ഞിട്ടും നാടുവിടാത്തവരുടെ സ്‌പോണ്‍സര്‍മാരില്‍ നിന്നും 11 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് സൗദി

റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരുടെ സ്‌പോണ്‍സര്‍മാരില്‍ നിന്നും 50,000 യുഎസ് ഡോളറിന് തുല്യമായ തുക (11,37,793 രൂപ) ഈടാക്കുമെന്ന് സൗദി സര്‍ക്കാര്‍. സൗദി അറേബ്യയില്‍ നിലവിലുള്ള ഹജ്ജ്, ഉംറ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഹജ്ജ്, ഉംറ, തൊഴില്‍, വിസിറ്റ്, ഫാമിലി തുടങ്ങിയ വിസകളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നവര്‍ അവരവരുടെ വിസയുടെ കാലാവധി തീരും മുമ്പായി നിയമാനുസൃതം രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോകണം.

Similar News