'താലിബാന്‍ അനുകൂല പോസ്റ്റ്': അസമില്‍ കൂട്ടത്തോടെ യുഎപിഎ ചുമത്തുന്നു

Update: 2021-08-21 10:18 GMT

ഗുവാഹത്തി: അഫ്ഗാനിസ്താനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ അനുകൂലിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് അസമില്‍ യുഎപിഎ ചുമത്തി കൂട്ടത്തോട്ടെ അറസ്റ്റ് ചെയ്യുന്നു. അസമിന്റെ വിവിധ ഭാഗങ്ങളിലായി 14 പേരെയാണ് ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി മുതലാണ് അസം പോലിസ് അറസ്റ്റ് നടപടികള്‍ തുടങ്ങിയതെന്നും യുഎപിഎ, ഐടി ആക്റ്റ്, സിആര്‍പിസിയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പിടി ഐ റിപോര്‍ട്ട് ചെയ്തു.

    കംറുപ് മെട്രോപൊളിറ്റന്‍, ബാര്‍പേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളില്‍ നിന്ന് രണ്ട് പേരെ വീതവും ദാരംഗ്, കച്ചാര്‍, ഹൈലക്കന്തി, സൗത്ത് സല്‍മാര, ഗോല്‍പാറ, ഹൊജായ് ജില്ലകളില്‍ നിന്ന് ഒരാളെ വീതവുമാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ഇത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ദയവായി പോലിസിനെ അറിയിക്കണമെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വയലറ്റ് ബറുവ ട്വീറ്റ് ചെയ്തു.

14 arrested under UAPA, IT Act in Assam over supporting Taliban on social media

Tags:    

Similar News