ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് ഇസ്രായേലിനെ പുറത്താക്കണമെന്ന് 14 രാജ്യങ്ങള്‍

അള്‍ജീരിയയെകൂടാതെ ദക്ഷിണ ആഫ്രിക്ക, തുനീസ്യ, എറിത്രിയ, സെനഗല്‍, താന്‍സാനിയ, നൈജര്‍, കോമറോസ്, ഗബോണ്‍, നൈജീരിയ, സിംബാംബ്‌വേ, ലൈബീരിയ, മാലി, സീഷെല്‍സ് എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനെതിരെ രംഗത്തുവന്നത്.

Update: 2021-08-04 13:04 GMT

തെല്‍അവീവ്: ആഫ്രിക്കന്‍ യൂണിയനിലേക്കുള്ള ഇസ്രായേലിന്റെ തിരിച്ചുവരവിനെ എതിര്‍ത്ത് അള്‍ജീരിയ ഉള്‍പ്പെടെയുള്ള 14 അംഗരാജ്യങ്ങള്‍ രംഗത്ത്. അധിനിവേശ രാജ്യത്തിന്റെ അംഗത്വം നിരസിക്കുന്നതിന് യൂനിയനില്‍ ഒരു ബ്ലോക്ക് രൂപീകരിക്കാന്‍ തയാറാകുമെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഇയ് അല്‍ യൗം റിപോര്‍ട്ട് ചെയ്തു.

അള്‍ജീരിയയെകൂടാതെ ദക്ഷിണ ആഫ്രിക്ക, തുനീസ്യ, എറിത്രിയ, സെനഗല്‍, താന്‍സാനിയ, നൈജര്‍, കോമറോസ്, ഗബോണ്‍, നൈജീരിയ, സിംബാംബ്‌വേ, ലൈബീരിയ എന്നീ രാജ്യങ്ങളാണ് ഇസ്രായേലിനെതിരെ രംഗത്തുവന്നത്.

ഫലസ്തീന്‍ അറബ് രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതിനുള്ള ആഫ്രിക്കന്‍ യൂണിയന്റെ തത്വങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലിനെ എയുവില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം പുതിയ ബ്ലോക്ക് എതിര്‍ക്കും.

തുനീസ്യ, എത്യോപ്യ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് നടത്താനിരിക്കുന്ന യാത്രകളില്‍ അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി റമദാനെ ലാമമ്‌ര ആഫ്രിക്കന്‍ യൂണിയനിലെ ഇസ്രായേലിന്റെ അംഗത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അംഗങ്ങളുടെ സമ്മതത്തോടെ ഇസ്രായേലിനെ ബ്ലോക്കില്‍ ചേരാന്‍ അനുവദിക്കുമ്പോള്‍ അള്‍ജീരിയ വെറുതെ നില്‍ക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രായേലിന് നിരീക്ഷക പദവിയാണ് നല്‍കാറുള്ളത്.

Tags:    

Similar News