മുംബൈയില്‍ 14 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് 19

മഹാരാഷ്ട്രയില്‍ ആകെ കൊറോണ സ്ഥിരീകരിച്ച പോലിസുകാരുടെ എണ്ണം 531 ആയി.

Update: 2020-05-07 10:52 GMT

മുംബൈ: മുംബൈയില്‍ 14 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുംബൈയിലെ ജെ ജെ പോലിസ് സ്റ്റേഷനിലെ പോലിസുകാര്‍ക്കാണ്് കൊവിഡ് കണ്ടെത്തിയത്. ഇതോടെ പോലിസ് സ്റ്റേഷനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 27 ആയി. മൂന്ന് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയില്‍ ആകെ കൊറോണ സ്ഥിരീകരിച്ച പോലിസുകാരുടെ എണ്ണം 531 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകളുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. 10,714 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ചത് 769 പേര്‍ക്കാണ്. മുംബൈ നഗരത്തിന്റെ പരിധിയില്‍ 94 പോലിസ് സ്റ്റേഷനുകളാണ് ഉളളത്. മുംബൈയില്‍ രോഗം സ്ഥിരീകരിച്ച പോലിസുക്കാര്‍ക്ക് ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് പറഞ്ഞു. ധാരാവി, വാഡല, വക്കോല എന്നീ പോലിസ് സ്റ്റേഷനുകളിലും നിരവധി പോലിസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.



Tags:    

Similar News