യുപി ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത് 168 പോലിസുകാരും പിഎസിയുടെ രണ്ടു കമ്പനിയും ഒരു പ്ലാറ്റൂണും
168 സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരു സിഎസ്ഒ, 19 ഇന്‍സ്‌പെക്ടര്‍മാര്‍, പത്ത് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 32 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 64 കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടും.
ലക്‌നോ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോവുമ്പോള്‍ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായികിന്റെ സുരക്ഷയ്ക്കായി മാസാമാസം ചെലവിടുന്നത് കോടികളെന്ന് വിവരാവകാശ രേഖ.168 സുരക്ഷാ ഉദ്യോഗസ്ഥരും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി)യുടെ രണ്ടു കമ്പനികളും ഒരു പ്ലാറ്റൂണുമാണ് ഉദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ നുതാന്‍ താക്കൂര്‍ നല്‍കിയ അപേക്ഷയില്‍ രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഓഫിസര്‍ (സിഎസ്ഒ) അബ്ബാസ് നഖ്‌വി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
168 സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരു സിഎസ്ഒ, 19 ഇന്‍സ്‌പെക്ടര്‍മാര്‍, പത്ത് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 32 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 64 കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടും. ഇതു കൂടാതെ, 14 കമാന്‍ഡോകളും ആറു വനിതാ പോലിസുകാരും എക്‌സറേ മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മൂന്നു പേരേയും കൂടുതലായി നിയോഗിച്ചിട്ടുണ്ട്. നുതാന്‍ താക്കൂര്‍ നേരത്തേ നല്‍കിയ അപേക്ഷയില്‍ രാജ് ഭവനില്‍ 86 പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു സ്‌പെഷ്യല്‍ സെക്രട്ടറി, നിയമ ഉപദേശകന്‍ എന്നിവരും ഇവരില്‍ ഉള്‍പ്പെടുന്നു.