മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് ഇന്ന് വിട്ടയക്കും; 183 ഫലസ്തീനികള്‍ സ്വതന്ത്രരാകും

ഗസ സിറ്റി: ഇസ്രായേലി ജയിലുകളിലെ 183 ഫലസ്തീനികള്‍ക്ക് പകരം മൂന്നു ഇസ്രായേലി തടവുകാരെ വിട്ടയക്കുമെന്ന് ഹമാസ്. ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായ തടവുകാരെ വിട്ടയക്കല്‍ ഉപകരാറിന്റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടപ്പാവുക. എലിയാഹു ഡാറ്റ്‌സണ്‍, യോസഫ് ശരാബി, ഒഹാദ് ബെന്‍ ആമി എന്നിവരെയാണ് ഹമാസ് വിട്ടയക്കുക. ഇതിന് പകരമാണ് 183 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കുക. ഇതില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷിച്ച 18 പേരും ദീര്‍ഘകാല ശിക്ഷക്ക് വിധിക്കപ്പെട്ട 54 പേരും തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഗസയില്‍ നിന്ന് ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയ 111 പേരും ഉള്‍പ്പെടുന്നു.