മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം: ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി
ചരിത്രത്തെ സമുചിതമായി അനുസ്മരിക്കുന്നതിന്റെ ഭാഗമായി സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി വീര രക്ത സാക്ഷ്യം വരിച്ച ജനുവരി 20 ന് വൈകീട്ട് നാലിന് പുത്തനത്താണി മലബാര്‍ ഹൗസില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും.
മലപ്പുറം: മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരായി 1921 ല്‍ മലബാറില്‍ നടന്ന ഉജ്ജ്വല പോരാട്ടത്തിന് നൂറു വര്‍ഷം തികയുന്ന വേളയിലാണ് സമരാനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.
മഹത്തായ ചരിത്രത്തെ സമുചിതമായി അനുസ്മരിക്കുന്നതിന്റെ ഭാഗമായി സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി വീര രക്ത സാക്ഷ്യം വരിച്ച ജനുവരി 20 ന് വൈകീട്ട് നാലിന് പുത്തനത്താണി മലബാര്‍ ഹൗസില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 'മലബാര്‍ സമര അനുസ്മരണ സമിതിക്ക് രൂപം നല്‍കും.
മേമന ബാപ്പു മാസ്റ്ററുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പദ്ധതി പ്രഖ്യാപനം സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും.'മലബാറിന്റെ വിപ്ലവ നായകന്‍: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി'എന്ന പുസ്തകം അബ്ദുല്‍ മജീദിന് നല്‍കിക്കൊണ്ട് ഡോ. പി ഇബ്രാഹിം പ്രകാശനം നിര്‍വഹിക്കും. കെ എച്ച് നാസര്‍ പുസ്തകം പരിചയപ്പെടുത്തും. പി.സുന്ദര്‍ രാജ് ലോഗോ പ്രകാശനം നടത്തും. വി ടി ഇക്രമുല്‍ ഹഖ് അനുസ്മരണ സന്ദേശം നല്‍കും.ഡോ. പി എ കബീര്‍, സി പി ലത്തീഫ്, അബ്ദുറഹ്മാന്‍ ബാഖവി, കെ വി ഷാജി,ജലീല്‍ നീലാമ്പ്ര, പ്രഫ.വി. പി സൈദലവി, പി. പി റഫീഖ്, സി ഇ റഊഫ്, കെ പി ഒ റഹ്മത്തുല്ല, പ്രഫ. അന്‍വര്‍ സാദത്ത്, ഡോ.സൈദലവി പരൂതൂര്‍ സംസാരിക്കും.