പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി; ചരിത്രത്തില്‍ ആദ്യം

മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ പ്രതിരോധമേഖലയ്ക്ക് ഇത്രയധികം തുക മാറ്റിവയ്ക്കുന്നത്.

Update: 2019-02-01 07:04 GMT

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയ്ക്ക് വന്‍ ബജറ്റ് വിഹിതം നീക്കിവച്ച് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ പ്രതിരോധമേഖലയ്ക്ക് ഇത്രയധികം തുക മാറ്റിവയ്ക്കുന്നത്.

പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35,000 കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.  

Tags:    

Similar News