സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ 33 വീടുകളും ഒരു പള്ളിയും കൂടി പൊളിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ. ചന്ദോസി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് പൊളിക്കല്‍ നടപടികളുണ്ടാവുക. നഗരസഭയുടെ ഭൂമി കൈയ്യേറിയാണ് ഈ നിര്‍മാണങ്ങള്‍ എന്ന് രാജേന്ദ്ര പെന്‍സിയ ആരോപിക്കുന്നു. അതേസമയം, സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖിന്റെ വീടിന്റെ പഴക്കം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സമിതി രൂപീകരിച്ചു. നിയമവിരുദ്ധമായാണ് ബര്‍ഖ് വീട് നിര്‍മിച്ചിരിക്കുന്നതൊണ് ജില്ലാഭരണകൂടത്തിന്റെ ആരോപണം. വീട് പൊളിക്കാനുള്ള നോട്ടിസിനെ ചോദ്യം ചെയ്ത് ബര്‍ഖ് നല്‍കിയ അപ്പീല്‍ മാര്‍ച്ച് 22നാണ് പരിഗണിക്കുക.