അമിതവേഗത്തെ ചോദ്യം ചെയ്ത ദലിത് വയോധികയെ കാര്‍ കയറ്റിക്കൊന്ന നാലുപേര്‍ അറസ്റ്റില്‍

Update: 2025-04-25 12:48 GMT
അമിതവേഗത്തെ ചോദ്യം ചെയ്ത ദലിത് വയോധികയെ കാര്‍ കയറ്റിക്കൊന്ന നാലുപേര്‍ അറസ്റ്റില്‍

ലഖ്‌നോ: അമിതവേഗത്തെ ചോദ്യം ചെയ്ത ദലിത് വയോധികയെ കാര്‍ കയറ്റിക്കൊന്ന നാലു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഷീല ദേവി എന്ന വയോധികയെ കൊന്ന കേസിലെ പ്രതികളായ പ്രിയാംശു താക്കൂര്‍, അതുല്‍ താക്കൂര്‍, മാനവ് താക്കൂര്‍, കൃഷ്ണ താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. തപേഷ് താക്കൂര്‍, വരുണ്‍ സിങ്, ആശു എന്നിവര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ എസ്‌സി-എസ്ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ:

''വൈദ്യുതി ഇല്ലാത്ത സമയത്ത് ഷീലാ ദേവിയും മൂന്നു കുടുംബാംഗങ്ങളും വീടിന് പുറത്തിരിക്കുകയായിരുന്നു. അപ്പോഴാണ് വലിയ ശബ്ദമുണ്ടാക്കി അതിവേഗത്തില്‍ കാര്‍ കടന്നുപോയത്. ഇതോടെ ഷീലാ ദേവിയുടെ കൂടെയുണ്ടായിരുന്നവര്‍ പതിയെ പോവാന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ കാര്‍ നിര്‍ത്തി ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തി. അല്‍പ്പസമയത്തിന് ശേഷം അവര്‍ തിരിച്ചെത്തി ഷീലാദേവിയുടെ ശരീരത്തില്‍ കാര്‍ ഇടിപ്പിക്കുകയായിരുന്നു.''

Similar News