ജയ്പൂര്‍ സ്‌ഫോടനക്കേസ്; നാല് പ്രതികള്‍ക്ക് വധശിക്ഷ

സര്‍വാര്‍ ആസ്മി, മുഹമ്മദ് സൈഫ്, സൈഫൂര്‍ റഹ്മാന്‍, സല്‍മാന്‍ എന്നീ നാല് പ്രതികളെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കേസിലെ പ്രതിയായിരുന്ന ഷഹബാസ് ഹസനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു.

Update: 2019-12-20 12:25 GMT

ജയ്പൂര്‍: 2008ലെ ജയ്പൂര്‍ സ്‌ഫോടനകേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലാന്‍ വിധിച്ച് വിചാരണ കോടതി. ജയ്പൂരിലെ പ്രത്യേക കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. സര്‍വാര്‍ ആസ്മി, മുഹമ്മദ് സൈഫ്, സൈഫൂര്‍ റഹ്മാന്‍, സല്‍മാന്‍ എന്നീ നാല് പ്രതികളെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കേസിലെ പ്രതിയായിരുന്ന ഷഹബാസ് ഹസനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു.

2008 മെയ് 13നാണ് ജയ്പൂരില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 71 പേര്‍ കൊല്ലപ്പെട്ടു. 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. പത്തിടങ്ങളില്‍ സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഒരെണ്ണം പൊട്ടിത്തെറിച്ചില്ല.

സ്‌ഫോടനങ്ങള്‍ നടന്ന് പതിനൊന്ന് വര്‍ഷത്തിനിപ്പുറമാണ് വിചാരണ കോടതിയുടെ വിധി വരുന്നത്.പ്രതിയായ ഷഹബാസ് ഒരു മാധ്യമത്തിന് ഇമെയില്‍ അയച്ച് ഉത്തരവാദിത്വം ഏറ്റെടുത്തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനപ്പുറം ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല. മറ്റു നാലു പേര്‍ക്കും നേരിട്ട് പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തല്‍. 2008 ഡിസംബറിലാണ് കേസില്‍ വിചാരണ തുടങ്ങിയത്.


Tags:    

Similar News