രാജ്യത്തെ ജില്ലാ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 4.41 കോടി കേസുകള്‍; മുന്നില്‍ യുപി

Update: 2023-07-29 11:39 GMT

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ജില്ലാ കോടതികളില്‍ സിവില്‍, നിയമപരമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട 4.41 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നു. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ജൂലൈ 15 വരെ 4.41 കോടി സിവില്‍, ക്രിമിനല്‍ കേസുകള്‍ ജില്ലാ കോടതികളില്‍ കെട്ടിക്കിടക്കുന്നതായി മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ലോക്‌സഭയിലും അറിയിച്ചു. ഇതില്‍ ഏറ്റവും മുന്നിലുള്ളത് ഉത്തര്‍പ്രദേശാണ്-11609332(സിവില്‍-1866208, ക്രിമിനല്‍-9743124). കേരളം അഞ്ചാം സ്ഥാനത്താണുള്ളത്-1884173(സിവില്‍-524817, ക്രിമിനല്‍-1359356). മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക എന്നിങ്ങനെയാണ് രണ്ടുമുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ളത്. കേരളത്തിനു തൊട്ടുതാഴെയാണ് ഗുജറാത്തിന്റെ സ്ഥാനം. കേന്ദ്രഭരണപ്രദേശമായ ലഡാകിലാണ് ഏറ്റവും കുറവ് കേസുകള്‍ കെട്ടിക്കിടക്കുന്നത്-(ആകെ-1206: സിവില്‍-627, ക്രിമിനല്‍-579). രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ അഞ്ചു കോടി കവിഞ്ഞതായി ജൂലൈ 20ന് കേന്ദ്ര മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതികളും കീഴ്‌ക്കോടതികളും ഉള്‍പ്പെടെയായിരുന്നു ഇത്.

വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം:


Tags:    

Similar News