പാകിസ്താനില്‍ നിന്നും 450 ഇന്ത്യക്കാര്‍ തിരിച്ചെത്തി

Update: 2025-04-26 14:58 GMT
പാകിസ്താനില്‍ നിന്നും 450 ഇന്ത്യക്കാര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പാകിസ്താനിലുണ്ടായിരുന്ന 450 ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ത്യക്കാര്‍ പാകിസ്താനില്‍ തുടരരുതെന്ന സര്‍ക്കാര്‍ നിര്‍ദേശവും പാകിസ്താന്‍ വിസ റദ്ദാക്കുന്നതും പരിഗണിച്ചാണ് ഇവര്‍ തിരിച്ചെത്തിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് റിപോര്‍ട്ട് ചെയ്യാന്‍ പോയ 23 പേര്‍ ഇന്നാണ് തിരികെ എത്തിയത്. ഇന്ത്യയില്‍ നിന്നും 191 പാകിസ്താന്‍ പൗരന്‍മാരും തിരികെ പോയി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് കരമാര്‍ഗം പോയാണ് അവര്‍ വാഗാ അതിര്‍ത്തി കടന്നത്.

Similar News