മധ്യപ്രദേശില്‍ എട്ടുവയസുകാരന്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2023-03-15 05:19 GMT

ഭോപാല്‍: മധ്യപ്രദേശില്‍ വീണ്ടും കുഴല്‍ക്കിണര്‍ ദുരന്തം. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി. വിധിഷ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിനുള്ളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കുട്ടിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിധിഷ അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് (എഎസ്പി) സമീര്‍ യാദവ് പറഞ്ഞു.

കുട്ടിയെ നിരീക്ഷിക്കാന്‍ വെബ്കാമറകളും സ്ഥാപിച്ചിട്ടുണ്ട്.''എസ്ഡിആര്‍എഫിന്റെ മൂന്ന് ടീമുകളും എന്‍ഡിആര്‍എഫിന്റെ ഒരു ടീമും സ്ഥലത്തുണ്ട്- എഎസ്പി പറഞ്ഞു. കുഴല്‍ക്കിണറിനുള്ളില്‍ ചില നീക്കങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടി ജീവിച്ചിരിപ്പുണ്ടെന്നതിന്റെ സൂചനയാണെന്നും എഎസ്പി കൂട്ടിച്ചേര്‍ത്തു. 34 അടി താഴ്ചയില്‍ സമാന്തര കുഴിയെടുത്തിട്ടുണ്ട്.

Tags:    

Similar News