അലാസ്‌കയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്
റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ട് ചെയ്യുന്നു.
വാഷിങ്ടണ്‍: അലാസ്‌കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ട് ചെയ്യുന്നു.
അലാസ്‌കയുടെ തെക്ക് കിഴക്ക് 96 കിലോമീറ്റര്‍ മാറി 46.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇതോടെ അലാസ്‌കയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആദ്യത്തെ ശക്തിയേറിയ ഭൂചലനത്തിന് പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 6.2, 5.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു.