ഒറ്റദിവസം മാത്രം എട്ടേകാല്‍ ലക്ഷം രോഗികള്‍; 14.35 കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതര്‍
ഇതുവരെയുള്ള മരണസംഖ്യ 30,57,541 ആയി ഉയര്‍ന്നിരിക്കുകയാണ്. വൈറസിന്റെ പിടിയിലായിരുന്ന 12,21,51,796 പേരുടെ രോഗം ഭേദമായി. 1,83,33,213 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഒരുലക്ഷത്തിലധികം പേരുടെ നില ഗുരുതരമായി തുടരുന്നു.
വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14.35 കോടി കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,24,975 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 14,35,42,550 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് കണക്ക്. ഒരുദിവസം മാത്രം 13,905 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 30,57,541 ആയി ഉയര്‍ന്നിരിക്കുകയാണ്. വൈറസിന്റെ പിടിയിലായിരുന്ന 12,21,51,796 പേരുടെ രോഗം ഭേദമായി. 1,83,33,213 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഒരുലക്ഷത്തിലധികം പേരുടെ നില ഗുരുതരമായി തുടരുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, യുകെ, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, അര്‍ജന്റീന, പോളണ്ട്, കൊളംബിയ, മെക്‌സിക്കോ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യപത്തിലുള്ളത്. ആഗോളവ്യാപകമായി 24 രാജ്യങ്ങളില്‍ കൊവിഡ് ബാധിതര്‍ ഒരുലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍. കൊവിഡ് വ്യാപനത്തില്‍ മുന്നിലുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,317 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. ആകെ രാജ്യത്ത് 3,25,36,470 വൈറസ് ബാധിതരുണ്ടെന്നാണ് കണക്ക്. 5,82,456 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. 2,51,05,535 പേരുടെ രോഗം ഭേദമായി. 68,48,479 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 10,048 പേരുടെ നില ഗുരുതരവുമാണ്.
പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിലാവട്ടെ പ്രതിദിന രോഗികളുടെ എണ്ണം അമേരിക്കയേക്കാള്‍ അഞ്ചിരട്ടിയോളമാണ്. ഒറ്റദിവസം മാത്രം ഇന്ത്യയില്‍ 2.95 ലക്ഷം പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. രോഗവ്യാപനം കൂടുതലുള്ള വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്: രാജ്യം, ആകെ രോഗികളുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 3,25,36,470 (5,82,456), ഇന്ത്യ- 1,56,09,004 (1,82,570), ബ്രസീല്‍- 1,40,50,885 (3,78,530), ഫ്രാന്‍സ്- 53,39,920 (1,01,597), റഷ്യ- 47,18,854 (1,06307), യുകെ- 43,93,307 (1,27,307), തുര്‍ക്കി- 43,84,624 (36,613), ഇറ്റലി- 38,91,063 (1,17,633), സ്‌പെയിന്‍- 34,35,840 (77,216), ജര്‍മനി- 31,80,810 (81,086).