പനിയും വയറിളക്കവും ബാധിച്ച് അട്ടപ്പാടിയില്‍ അഞ്ച് വയസ്സുകാരി മരിച്ചു

മേലെമുള്ളി ഊരില്‍ കുമാര്‍സീത ദമ്പതികളുടെ മകള്‍ ഷീജ (5)യാണ് മരിച്ചത്.

Update: 2021-08-23 17:25 GMT

അട്ടപ്പാടി: പനിയും വയറിളക്കവും ബാധിച്ച് അട്ടപ്പാടിയില്‍ ബാലിക മരിച്ചു. മേലെമുള്ളി ഊരില്‍ കുമാര്‍സീത ദമ്പതികളുടെ മകള്‍ ഷീജ (5)യാണ് മരിച്ചത്.

പനിയും വയറിളക്കവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഗളി വിവേകാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷീജയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്പഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. ഷിഗല്ലയാണോ മരണകാരണമെന്ന് സംശയമുണ്ട്. സാംപിള്‍ പരിശോധനക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാകുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

Tags:    

Similar News