
കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രസിഡന്റായിരുന്ന അന്തരിച്ച എ സഈദിന്റെ ചിന്തകളും സംഭാവനകളും ചര്‍ച്ച ചെയ്യാന്‍ ''എ സഈദിന്റെ വര്‍ത്തമാനങ്ങള്‍'' ഒത്തുചേരല്‍ നാളെ(ഏപ്രില്‍-25) നടക്കും. എടവണ്ണയില്‍ നടക്കുന്ന ഒത്തുചേരല്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിക്കും.