എ സഈദിന്റെ സമാഹൃത രചനകള്‍ 'മതം സമൂഹം രാഷ്ട്രീയം' പ്രകാശനം ചെയ്തു
എ സഈദ് എഴുതിയ ദീനുല്‍ ഹഖ് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമദ്, എ പി കുഞ്ഞാമുവിന് നല്‍കി പ്രകാശനം ചെയ്തു.
കോഴിക്കോട്: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പരേതനായ എ സഈദിന്റെ സമാഹൃത രചനകള്‍ 'മതം, സമൂഹം, രാഷ്ട്രീയം' പ്രകാശനം ചെയ്തു. അദ്ദേഹം എഴുതിയ വിവിധ പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളുടെയും സമാഹാരമാണ് രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകം. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം, ഒ അബ്ദുല്ല എന്നിവര്‍ വിവിധ വാള്യങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. വി എ കബീര്‍, സാലിഹ ആല്‍പറ്റ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. എ സഈദ് എഴുതിയ ദീനുല്‍ ഹഖ് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമദ്, എ പി കുഞ്ഞാമുവിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് കാലിക്കറ്റ് ചാപ്റ്റര്‍ കോ-ഓഡിനേറ്റര്‍ പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ആള്‍ട്ടര്‍നേറ്റ് പ്രസ് എന്നിവയുടെ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്്മാന്‍ പുസ്തകം പരിചയപ്പെടുത്തി. കെ പി കമാലുദ്ദീന്‍, നാസറുദ്ദീന്‍ എളമരം, ഡോ. ജമീല്‍ അഹമ്മദ്, സി പി മുഹമ്മദ് ബഷീര്‍, ജമാല്‍ കൊച്ചങ്ങാടി, തേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍, തേജസ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഫായിസ് മുഹമ്മദ് സംസാരിച്ചു. തേജസ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
A Saeed's 'Religion, Society and Politics' books been released