കരിപ്പൂരില്‍ 1.75 കോടിയുടെ 4.12 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി
യാത്രക്കാരന്റെ മലാശയത്തിനുള്ളില്‍ സ്വര്‍ണ്ണ സംയുക്തം ചെറിയ ഗുളികകളായി ഒളിപ്പിച്ച നിലയിലായിരുന്നു
മലപ്പുറം: കരിപ്പൂരില്‍ നാലു പേരില്‍ നിന്നായി 1.75 കോടിയുടെ 4.12 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. മറ്റൊരാളില്‍ നിന്ന് 164 ഗ്രാം സ്വര്‍ണവും പിടിച്ചു. 1.75 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സഫ്‌വാന്‍, മലപ്പുറം സ്വദേശികളായ ഹുസൈന്‍, ശിഹാബുദ്ധീന്‍ എന്നിവരാണ് സ്വര്‍ണ മിശ്രിതവുമായി പിടിയിലായത്. കാസര്‍കോട് സ്വദേശി യഹ്‌യ പര്‍വേസാണ് 164 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത മുഹമ്മദ് അജാസ് (കണ്ണൂര്‍) എന്ന യാത്രക്കാരനില്‍ നിന്ന് 1191 ഗ്രാം സ്വര്‍ണ്ണ സംയുക്തമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ യാത്ര ചെയ്ത മുഹമ്മദ് സഫ്‌വാനില്‍ (പെരിന്തല്‍മണ്ണ) യാത്രക്കാരനില്‍ നിന്ന് 958 ഗ്രാം സ്വര്‍ണ്ണ സംയുക്തവും പിടികൂടി. ദുബെയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് വിമാനത്തില്‍ എത്തിയ യഹിയ പര്‍വേസില്‍ നിന്ന് 164 ഗ്രാം 24 കെ സ്വര്‍ണം പിടിച്ചെടുത്തു.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഹുസൈന്‍ മേനാട്ടില്‍ (മലപ്പുറം) എന്ന യാത്രക്കാരനില്‍ നിന്ന് 1080 ഗ്രാം സ്വര്‍ണ്ണ സംയുക്തം പിടിച്ചെടുത്തു. യാത്രക്കാരന്റെ മലാശയത്തിനുള്ളില്‍ സ്വര്‍ണ്ണ സംയുക്തം ചെറിയ ഗുളികകളായി ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റില്‍ എത്തിയ ഷിഹാബുദ്ധീന്‍ (മലപ്പുറം) എന്ന യാത്രക്കാരനില്‍ നിന്ന് 890 ഗ്രാം സ്വര്‍ണ്ണ സംയുക്തം പിടിച്ചെടുത്തു. മലാശയത്തിനുള്ളില്‍ സ്വര്‍ണ്ണ സംയുക്തം ചെറിയ ഗുളികകളായി ഒളിപ്പിച്ചനിലയിലായിരുന്നു. കാലിക്കറ്റ് എഐയു ബാച്ച് സി ഭാരവാഹികള്‍ സെര്‍ച്ചില്‍ പങ്കെടുത്തു. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ കിരണ്‍,ടി എ ആനന്ദ് കുമാര്‍. സൂപ്രണ്ടുമാര്‍ വിജയ, ടി എന്‍ പ്രമോദ് കുമാര്‍, സവിത, ഇന്‍സ്‌പെക്ടര്‍മാര്‍ സന്ദീപ് നൈന്‍ രാജീവ,കെ അരവിന്ദ് ഗുലിയ, ദിനേശ് മിര്‍ധ,മിനിമോള്‍ ടി, ഹവില്‍ദാര്‍മാര്‍ സനിത് കുമാര്‍ കെ ടി, രാഹുല്‍ ടി രാജ് പങ്കെടുത്തു.