![110 ഫലസ്തീനികള്‍ക്ക് പകരം മൂന്നു ഇസ്രായേലികളെ വിട്ടയക്കും: ഹമാസ് 110 ഫലസ്തീനികള്‍ക്ക് പകരം മൂന്നു ഇസ്രായേലികളെ വിട്ടയക്കും: ഹമാസ്](https://www.thejasnews.com/h-upload/2025/01/30/1500x900_228285-abu-ubeida.jpg)
ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇന്ന് മൂന്നു ഇസ്രായേലി തടവുകാരെ വിട്ടയക്കുമെന്ന് ഹമാസ്. അര്‍ബില്‍ യെഹൂദ്, അഗം ബെര്‍ജര്‍, ഗാദി മോഷെ മോസസ് എന്നിവരെയാണ് വിട്ടയക്കുകയെന്ന് ഹമാസ് വക്താവ് അബു ഉബൈദ പ്രസ്താവനയില്‍ പറഞ്ഞു. തൂഫാനുല്‍ അഖ്‌സയില്‍ പിടികൂടിയ തായ്‌ലാന്‍ഡ് സ്വദേശികളായ അഞ്ചുപേരെയും ഇന്നു വിട്ടയക്കുന്നുണ്ട്.
![](https://www.thejasnews.com/h-upload/2025/01/30/228286-isrel-hostage.jpg)
മൂന്നു ഇസ്രായേലികള്‍ക്ക് പകരമായി 110 ഫലസ്തീനികളെ ഇസ്രായേല്‍ സ്വതന്ത്രരാക്കും. ഇതില്‍ 32 പേര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരും 48 പേര്‍ പരമാവധി ശിക്ഷക്ക് വിധിക്കപ്പെട്ടവരുമാണ്. പ്രായപൂര്‍ത്തിയാവാത്ത കാലത്ത് ഇസ്രായേലി സൈന്യം പിടികൂടി കൊണ്ടുപോയ 30 പേരും ഇന്നു സ്വതന്ത്രരാവും.