മൈസൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വനിതാ സിവില്‍ പോലിസ് ഓഫിസര്‍ മരിച്ചു

Update: 2021-04-20 12:04 GMT

പരപ്പനങ്ങാടി: കാണാതായ യുവതിയെ തേടി പരപ്പനങ്ങാടിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ പോലിസ് അന്വേഷണ സംഘം മൈസൂരില്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റ വനിതാ സിവില്‍ പോലിസ് ഓഫിസര്‍ മരണപെട്ടു. പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലിസ് ഓഫീസര്‍ രാജാമണി (46)യാണ് മരണപ്പെട്ടത്.

കാണാതായ യുവതിയും രാജാമണി ഉള്‍പ്പെടെ നാലു പേരാണ് ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടനെ മൈസൂരിലെ ജെഎസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എസ്‌ഐ സുരേഷ്, ഷൈജേഷ്, രാജമണി എന്നീ പോലിസുകാര്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും രാജാമണിക്ക് മാത്രമാണ് തലക്ക് സാരമായി പരുക്കേറ്റത്. മസ്തിഷ്‌ക മരണം സംഭവിച്ച ഇവര്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ചെട്ടിപ്പടി നെടുവ പൂവത്താംകുന്നു സ്വദേശി താഴത്തേല്‍ രമേശന്റെ ഭാര്യയാണ്. മക്കള്‍: രാഹുല്‍, രോഹിത്.

ചേളാരി പാണക്കാട് വെള്ളായിപ്പാടത്തെ പരേതനായ മണ്ണഞ്ചേരി ഇമ്പിച്ചിക്കുട്ടനാണ് പിതാവ് അമ്മ അമ്മുണ്ണി.

സഹോദരങ്ങള്‍: ബാലന്‍, ചന്ദ്രന്‍, കൃഷ്ണന്‍, സുനില്‍, കോമള, രജിത, രഞ്ജിത.

ശവസംസ്‌കാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നാളെ വൈകീട്ട് മൂന്നിന് നെടുവയിലെ വീട്ടു വളപ്പില്‍ നടക്കും.

Tags:    

Similar News