ബംഗളൂരുവില്‍ പൊതുസ്ഥലത്ത് വെച്ച് യുവതിയെ കയറിപിടിച്ചു; പ്രതിഷേധം ശക്തമാവുന്നു (വീഡിയോ)

ബംഗളൂരു: കര്‍ണാടകയിലെ ബിടിഎം പ്രദേശത്ത് യുവതിയെ കയറിപ്പിടിച്ച് യുവാവ്. രണ്ടു സ്ത്രീകള്‍ നടന്നുപോവുമ്പോള്‍ പുറകില്‍ കൂടി എത്തിയ യുവാവാണ് കയറിപ്പിടിച്ചത്. അതിന് ശേഷം ഇയാള്‍ ഓടിപ്പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി.
A shocking case of sexual harassment on the street has emerged from the #BTMLayout in #Suddaguntepalya area of #Bengaluru, where a youth allegedly touched the private parts of a woman walking on the street on April 4.
— Hate Detector 🔍 (@HateDetectors) April 6, 2025
The accused reportedly approached her from behind and behaved… pic.twitter.com/PqzDc9sMg8
ഇതുവരെയും ഇരകളില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു. പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചു.