കണ്ണൂര്‍:കേരളത്തിന്റെ പൊതു മാലിന്യമായി എഡിജിപി മാറിയെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍.എഐവൈഎഫ് ജില്ലാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതു പക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളത്തില്‍ ഈ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി ചങ്ങാത്തം പുലര്‍ത്തുന്നത് ഗൗരവമായി കാണേണ്ടതാണ്. എഡിജിപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ വന്നിട്ടും ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താതെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശോഭ കൊടുത്തുമെന്നും ഉറപ്പാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുന്ന സാഹചര്യം ഇത്തരം നിലപാടിലൂടെ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ഇടതു വിരുദ്ധര്‍ വലിയ രീതിയില്‍ ഇത്തരം വാര്‍ത്തകള്‍ ആഘോഷമാക്കുന്നു.
അതിനാല്‍ ചുമതലകളില്‍ നിന്നും അടിയന്തരമായി എഡിജിപിയെ മാറ്റിനിര്‍ത്തണം.പോകുന്ന വഴികളിലൂടെയെല്ലാം അരുതാത്താ കാര്യങ്ങള്‍ ചെയ്യുന്നയാളാണ് എഡിജിപി.അതിനെ പുറത്തുകളഞ്ഞില്ലെങ്കില്‍, ആ മാലിന്യം പേറുന്നിടത്തു ദുര്‍ഗന്ധം വമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് അധ്യക്ഷനായി. സിപിഐ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അജയ് ആവള ക്ലാസ് കൈകാര്യം ചെയ്തു.സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍,സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാര്‍,എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ്, കെ വി സാഗര്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മായില്‍, കെ വി പ്രശോഭ്,കെ എസ് ശരണ്‍,എം പി വി രശ്മി, കെ ദിപിന്‍, പി അനീഷ് എന്നിവര്‍ സംസാരിച്ചു.