എഡിഎമ്മിന്റെ ആത്മഹത്യ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കലക്ടര്‍ അരുണ്‍ കെ വിജയന്‍

Update: 2024-10-20 03:14 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചുള്ള ചര്‍ച്ച 20 മിനിറ്റിലേറെ നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. കലക്ടറുടെ മൊഴി രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിലെത്തിയാണ് കലക്ടര്‍ മുഖ്യമന്ത്രിയെ കണ്ടത്.

ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് മുന്നില്‍ മൊഴി നല്‍കിയ ശേഷമായിരുന്നു കലക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കളക്ടറുടെ മൊഴി. എ.ഗീത റിപ്പോര്‍ട്ട് നല്‍കിയാല്‍ കലക്ടര്‍ക്കെതിരേ നടപടിക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിനായാണ് സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല.





Tags:    

Similar News