ഐഎസ് ഭീഷണിയല്ല, തലവേദന മാത്രമെന്ന് അഫ്ഗാന്‍

'തങ്ങള്‍ ദാഇഷിനെ (ഐഎസ്) ഒരു ഭീഷണിയെന്ന് വിളിക്കുന്നില്ല, പക്ഷേ തങ്ങള്‍ അതിനെ തലവേദന എന്ന് വിളിക്കുന്നു. അത് ചിലയിടങ്ങളില്‍ തലവേദന ഉണ്ടാക്കുന്നുണ്ടെങ്കിലും എല്ലാ സംഭവങ്ങളിലും ഉടനടി അവരെ തുരത്തി, അവരുടെ സങ്കേതങ്ങള്‍ കണ്ടെത്തി'-സബീഹുല്ല മുജാഹിദ് പറഞ്ഞു.

Update: 2021-10-08 11:57 GMT

കാബൂള്‍: സായുധ സംഘടനയായ ഐഎസ് ഭീഷണി അല്ലെന്നും മറിച്ച് ഒരു തലവേദന മാത്രമാണെന്നും അഫ്ഗാന്‍ സര്‍ക്കാര്‍. ഐഎസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും സാംസ്‌കാരിക ഉപമന്ത്രി സബീഹുല്ല മുജാഹിദ് പറഞ്ഞു.

'തങ്ങള്‍ ദാഇഷിനെ (ഐഎസ്) ഒരു ഭീഷണിയെന്ന് വിളിക്കുന്നില്ല, പക്ഷേ തങ്ങള്‍ അതിനെ തലവേദന എന്ന് വിളിക്കുന്നു. അത് ചിലയിടങ്ങളില്‍ തലവേദന ഉണ്ടാക്കുന്നുണ്ടെങ്കിലും എല്ലാ സംഭവങ്ങളിലും ഉടനടി അവരെ തുരത്തി, അവരുടെ സങ്കേതങ്ങള്‍ കണ്ടെത്തി'-സബീഹുല്ല മുജാഹിദ് പറഞ്ഞു. ഒരിക്കലും അഫ്ഗാനിലെ ജനങ്ങള്‍ ഐഎസിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ് രാജ്യത്തിന് വലിയ ഭീഷണിയാകുമെന്നും അതിനെ ചെറുത്തില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും രാഷ്ട്രീയ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാബൂളിലെ പഗ്മാന്‍ ജില്ലയില്‍ നിന്ന് അടുത്തിടെ ഐഎസ് ബന്ധമുള്ള നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു, മറ്റ് രണ്ട് ഭീകരരെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ നിന്നും പിടികൂടിയിരുന്നു. അഫ്ഗാനിലെ ഐഎസിന്റെ സാന്നിധ്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിച്ചിരുന്നു

ഐഎസിന് അന്തര്‍ദേശീയ പ്രാദേശിക പിന്തുണയില്ല, പിന്തുണയില്ലാതെ ഐഎസിന് ദീര്‍ഘകാലം പോരാടാവില്ല, എന്നിരുന്നാലും ഐഎസുമായി പോരാടുന്നത് താലിബാന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധനായ തമീം ബാഹിസ് പറഞ്ഞു.

Tags:    

Similar News