പെഹല്‍ഗാം ആക്രമണം: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മൂന്നു ദിവസത്തേക്ക് നിര്‍ത്തിവച്ചെന്ന് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്

ന്യൂഡല്‍ഹി: കശ്മീരിലെ പെഹല്‍ഗാമിലെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ദു:ഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ മൂന്നു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് വ്യക്തി നിയമബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം അറിയിച്ച് വിവിധ സംസ്ഥാന-ജില്ലാ കണ്‍വീനര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിന് ശേഷം പ്രതിഷേധം പുനരാരംഭിക്കും.