ദുബായില്‍ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം; യാത്രക്കാര്‍ക്ക് അവസരമൊരുക്കി എയര്‍ ഇന്ത്യ

Update: 2021-09-17 10:12 GMT

ദുബൈ: ദുബായില്‍ നിന്ന് 10 കിലോ അധിക ബാഗേജ് കൊണ്ടുപാകാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കി എയര്‍ ഇന്ത്യ. കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഈ അവസരം ലഭ്യമാവുക. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. എക്കോണമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും കൊണ്ടുപോകാം.

Tags:    

Similar News