കൊച്ചി വിമാനത്തിന് സൗദി അനുമതി നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

ഷെഡ്യൂള്‍ പ്രകാരം കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനം യാത്ര പൂര്‍ത്തിയാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

Update: 2020-03-09 14:25 GMT
കൊച്ചി: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സൗദിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇരുന്നൂറോളം യാത്രക്കാരുമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സൗദി അനുമതി നിഷേധിച്ചതിനാല്‍ ബഹ്‌റൈനിലെ മനാമയില്‍ ഇറക്കി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കൊച്ചിയില്‍ നിന്ന് സൗദിയിലേക്ക് വിമാനം സര്‍വീസ് നടത്തിയിട്ടില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഷെഡ്യൂള്‍ പ്രകാരം കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനം യാത്ര പൂര്‍ത്തിയാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആ വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാന്‍ ചില യാത്രക്കാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടമായതിനാലാണ് ബഹ്‌റൈനിലെ മനാമ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.




Tags:    

Similar News