ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ്

ഇവര്‍ക്കെല്ലാം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വസതിയായ ജസ് ല അണുവിമുക്തമാക്കി

Update: 2020-07-12 10:03 GMT
ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ്

മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ താരകുടുംബത്തിലെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ജയാ ബച്ചന്റെ സ്രവ പരിശോധാഫലം നെഗറ്റീവാണ്. താര കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്കെല്ലാം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വസതിയായ ജസ് ല അണുവിമുക്തമാക്കി. ജോലിക്കാരെ പരിശോധനയ്ക്കു വിധേയരാക്കി. അമിതാഭ് ബച്ചന്‍ മുംബൈ നാനാവതി ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.

Aishwarya Rai Bachchan And Daughter Aaradhya Test Positive For COVID-19



Tags:    

Similar News