കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നിയമവിദ്യാര്‍ഥിയായിരുന്ന അലന്‍ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്‌ലാറ്റിലാണ് അവശനിലയില്‍ കണ്ടെത്തിയതെന്നും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് വിവരം. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആത്മഹത്യാ ശ്രമമാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. എന്നാല്‍, അലന്റെ മൊഴിയെടുക്കാനായിട്ടില്ല. നേരത്തേ, പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് ഏറെ വിവാദമായിരുന്നു. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.