ആലപ്പുഴയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നേഴ്‌സിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പോലിസ് അന്വേഷണം തുടങ്ങി
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നേഴ്‌സിനെയാണ് ഇന്നലെ അര്‍ധ രാത്രിയോടെ പല്ലന ഹൈസ്‌ക്കൂളിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ആലപ്പുഴ: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് അര്‍ദ്ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നേഴ്‌സിനെയാണ് ഇന്നലെ അര്‍ധ രാത്രിയോടെ പല്ലന ഹൈസ്‌ക്കൂളിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് ഭര്‍ത്താവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ നേഴ്‌സിന്റെ പിന്നാലെ തോട്ടപ്പള്ളി മുതല്‍ രണ്ടു പേര്‍ ബൈക്കില്‍ പിന്തുടരുന്നുണ്ടായിരുന്നു.പല്ലന ഹൈസ്‌കുളിനു സമീപത്ത് വെച്ച് ഇവര്‍ നേഴ്‌സിന്റെ തലയ്ക്കടിച്ചു.അടിയുടെ ആഘാതത്തില്‍ വണ്ടി നിയന്ത്രണം വിട്ട് റോഡരുകിലെ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു വീണു. തുടര്‍ന്ന് നേഴ്‌സ് ഓടിയെങ്കിലും പിന്നാലെത്തിയ അക്രമികള്‍ നേഴ്‌സിന്റെ മുടിയിലും പിടലിക്കുമൊക്കെ പിടിച്ചു വലിച്ചു.നടുവിന് ചവിട്ടി.ഇതിനിടയില്‍ നേഴ്‌സിന്റെ സ്വര്‍ണ്ണഭാരണങ്ങള്‍ അക്രമി സംഘം ആവശ്യപ്പെട്ടുവെങ്കിലും ഒന്നും ഇല്ലായിരുന്നു.
ഇതോടെ നേഴ്‌സിനെ പിടിച്ചു വലിച്ച് അക്രമി സംഘം ബൈക്കില്‍ കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും നേഴ്‌സ് കുതറി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലിസ് പട്രോളിംഗ് സംഘം ഇതുവഴിയെത്തിയതോടെ അക്രമി സംഘം രക്ഷപെടുകയായിരുന്നു.തുടര്‍ന്ന് നേഴ്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്ഷപെട്ട ആക്രമികളെ പിന്തുടര്‍ന്ന് ഇവരെ പിടികൂടാന്‍ പോലിസിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചു. അതേ സമയം അക്രമികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ ശ്രമം നടത്തിവികയാണെന്നാണ് പോലിസ് പറയുന്നത്
വണ്ടാനം മെഡിക്കല്‍ കോളജിലെ നേഴ്‌സിനെയാണ് ഇന്നലെ അര്‍ധ രാത്രിയോടെ പല്ലന ഹൈസ്‌ക്കൂളിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്