കൊവിഡ്: 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് രണ്ടായിരത്തിലധികം പേര്‍; മരണസംഖ്യ 63,000 കടന്നു

രോഗവ്യാപനം പാരമ്യത്തിലെത്തിയെന്നും ഇനി കുറയുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴും പ്രതിദിനം 2000ലേറെ മരണം അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

Update: 2020-05-01 04:55 GMT

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് 19 മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 63,000 കടന്നു. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്.

നിലവില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,51,489 പേരാണ് രാജ്യത്ത് രോഗമുക്തി നേടി. 8,74,081 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 15,226 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

ന്യൂയോര്‍ക്ക് നഗരത്തിലാണ് 40 ശതമാനത്തോളം (23,780) മരണം. ന്യൂജഴ്‌സി (7,228), മിഷിഗന്‍ (3,789), മാസച്യുസെറ്റ്‌സ് (3,562), ഇല്ലിനോയി (2,355), കണക്ടിക്കട്ട് (2,257), പെന്‍സില്‍വാനിയ (2,450), കലിഫോര്‍ണിയ (1,968) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്. മരണസംഖ്യ കുതിച്ചുയരുമ്പോഴും അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണ്. രോഗവ്യാപനം പാരമ്യത്തിലെത്തിയെന്നും ഇനി കുറയുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴും പ്രതിദിനം 2000ലേറെ മരണം അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

ലോകത്ത് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുമ്പോള്‍ പ്രതീക്ഷ പകരുന്നതാണ് രോഗമുക്തി നേടുന്നവരുടെ എണ്ണമാണ്. 32 ലക്ഷത്തിലേറെ ആളുകളാണ് ഇതുവരെ രോഗബാധിതരായത്. ഇതില്‍ 229182 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലോകത്താകെ വിവിധ രാജ്യങ്ങളിലായി 10.16 ലക്ഷത്തിലേറെ ആളുകളാണ് സുഖംപ്രാപിച്ചത്. 239639 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 137984 പേര്‍ക്ക് രോഗം ബേധമായി. ഇറ്റലിയില്‍ 203591 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 71252 പേരാണ് രോഗമുക്തരായത്.

Tags:    

Similar News