തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം

Update: 2025-04-11 12:58 GMT
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും അണ്ണാഡിഎംകെ - ബിജെപിസഖ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അണ്ണാഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും മുന്നണി. ഇതിനിടെ, തമിഴ്‌നാട് ബിജെപിയുടെ പുതിയ അധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവു കൂടിയായ നൈനാര്‍ നാഗേന്ദ്രനെ തിരഞ്ഞെടുത്തു. എടപ്പാടി പളനി സ്വാമിയുമായി ഇടഞ്ഞ അണ്ണാമലൈയെ നീക്കിയാണ് നൈനാര്‍ നാഗേന്ദ്രനെ നിയമിച്ചത്.

Similar News