അമിത് ഷായുടെ റോഡ് ഷോയ്ക്ക് തടയിട്ട് മമാതാ ബാനര്‍ജി

ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്. ഹെലികോപ്ടര്‍ ഇറക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.

Update: 2019-05-13 06:29 GMT

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി. ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്. ഹെലികോപ്ടര്‍ ഇറക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. മെയ് 19ന് നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമിത്ഷായുടെ റോഡ്‌ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്.

ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് മെയ് 19 ന് പോളിങ് ബൂത്തില്‍ എത്തുന്നത്.

മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ബിജെപി റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പശ്ചിമ ബംഗാളിലെ റാലികളില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് മമതയുടെ വിലക്ക് വരുന്നത്.

Tags:    

Similar News