ചീഫ് സെക്രട്ടറി നേരിട്ട വര്‍ണ വിവേചനം ചാതുര്‍വര്‍ണ വ്യവസ്ഥയുടെ പ്രതിഫലനം: ആനി രാജ

ന്യൂഡല്‍ഹി: തൊലിയുടെ നിറത്തിന്റെ പേരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിവേചനം നേരിട്ടതിനെ ഗൗരവത്തിലെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. സമുദായത്തിലെ ചാതുര്‍വര്‍ണ വ്യവസ്ഥ ആഴത്തിലുള്ളതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയെപ്പോലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിക്കുനേരേയാണ് ഇത്തരം പരാമര്‍ശങ്ങള്‍. അതു നടത്തിയത് തീരെ വിദ്യാഭ്യാസം കുറഞ്ഞയാളാകണമെന്നില്ല. ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് അതുസൂചിപ്പിക്കുന്നത്. നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത് ദലിതരും പിന്നാക്കവിഭാഗങ്ങളുമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.