
കൊച്ചി: കൊച്ചിയിലെ പ്രമുഖ ഇലക്ട്രിക്കല്‍ വ്യാപാര സ്ഥാപനമായിരുന്ന കൊച്ചിന്‍ ഇലക്ട്രിക്കല്‍സ് ആന്റ് നോവല്‍റ്റിസിന്റെ പാര്‍ട്ട്ണര്‍ ആയിരുന്ന മുരളീധരന്‍ (68) ബാംഗളൂരുവില്‍ അന്തരിച്ചു. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ ഭാര്യയാണ്. മൃതദേഹം ഇന്ന് രാത്രി റോഡ് മാര്‍ഗ്ഗം കൊച്ചി കീര്‍ത്തി നഗറിലെ വസതിയില്‍ എത്തിയ്ക്കും. ശനിയാഴ്ച വൈകുന്നേരം സംസ്‌ക്കരിക്കും. അപര്‍ണ, കൃഷ്ണ എന്നിവര്‍ മക്കള്‍.