2020-21 വര്‍ഷത്തേക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പെട്ട നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്
കോഴിക്കോട്: 2020-21 വര്‍ഷത്തേക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പെട്ട നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്
യോഗ്യത
1. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്.
2. ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയിരിക്കണം.
അപേക്ഷാ ഫോമിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
1. കഴിഞ്ഞവര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
2. ആധാര്‍ കാര്‍ഡിന്റെ കോപ്പി
3. റേഷന്‍ കാര്‍ഡിന്റെ കോപ്പി
4. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രിന്റ് ചെയ്തതിന്റെ ഒറിജിനല്‍
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലും ഇതിനുള്ള സൗകര്യമുണ്ട്.
2. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന പ്രിന്റഡ് പേപ്പറിന്റെ കോപ്പി എടുത്തു ഒരെണ്ണം രക്ഷിതാക്കള്‍ സൂക്ഷിക്കേണ്ടതാണ്
3.അപ്ലിക്കേഷന്‍ കഉ (അപേക്ഷയുടെ നമ്പര്‍), പാസ്‌വേഡ് എന്നിവ നിര്‍ബന്ധമായും രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതും എഴുതി സൂക്ഷിക്കേണ്ടതുമാണ്
4.സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 1102020 ആണ്
അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നിശ്ചിത സമയത്തിനകം അപേക്ഷകള്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം