ഗുല്‍ഫാം അലിയെ വെടിവച്ചു കൊന്ന കേസില്‍ 'ഗോരക്ഷാ ദള്‍' നേതാവ് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Update: 2025-04-29 04:17 GMT
ഗുല്‍ഫാം അലിയെ വെടിവച്ചു കൊന്ന കേസില്‍ ഗോരക്ഷാ ദള്‍ നേതാവ് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഹോട്ടല്‍ ജീവനക്കാരനായ മുസ്‌ലിം യുവാവിനെ വെടിവച്ചു കൊന്ന കേസിലെ മൂന്നു പ്രതികളെ പോലിസ് പിടികൂടി. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് തൊട്ടടുത്ത ദിവസം ഗുല്‍ഫാം അലി എന്ന 21കാരനെ വെടിവച്ചു കൊന്ന പ്രിയാന്‍ഷ് യാദവ്, ശിവം ബാഗേല്‍ എന്നിവരെയും വീഡിയോ പ്രചരിപ്പിച്ച ഹിന്ദുത്വ പശുസംരക്ഷണക്കാരനായ മനോജ് ചൗധരിയെയുമാണ് പിടികൂടിയത്. ഏറ്റുമുട്ടലിന് ശേഷമാണ് പ്രിയാന്‍ഷ് യാദവിനെയും ശിവം ബാഗേലിനെയും പിടികൂടിയത്. ഏറ്റുമുട്ടലില്‍ പോലിസുകാര്‍ക്കും വെടിയേറ്റു.

കൊല കഴിഞ്ഞ് വീഡിയോ പ്രചരിപ്പിച്ചത് മനോജ് ചൗധരിയായിരുന്നു. 26 പേര്‍ക്ക് പകരം 2600 പേരെ കൊല്ലുമെന്നാണ് മനോജ് ചൗധരി വീഡിയോയില്‍ പറഞ്ഞിരുന്നത്.

പ്രതികള്‍ക്കെല്ലാം ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

Similar News