കശ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. ബാരമുല്ലയിലെ ഉറി സെക്ടര്‍ വഴി മൂന്നു പേര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെന്നും ഏറ്റുമുട്ടലില്‍ രണ്ടു പേരെ കൊലപ്പെടുത്തിയെന്നുമാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് സൈനികനടപടി തുടരുകയാണ്. വലിയ അളവില്‍ ആയുധങ്ങളും മറ്റു സൈനിക സാമഗ്രികളും പിടിച്ചെടുത്തതായും റിപോര്‍ട്ടുകള്‍ പറയുന്നു.