പശ്ചിമ ബംഗാളില്‍ എഐഎംഐഎം മല്‍സരിക്കും: നിലപാട് വ്യക്തമാക്കി അസദുദ്ദീന്‍ ഉവൈസി
എത്ര സീറ്റുകളില്‍ മല്‍സരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ വരും മാസങ്ങളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉവൈസി നിലപാട് വ്യക്തമാക്കിയത്.
കൊല്‍ക്കത്ത: ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് എഐഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. എത്ര സീറ്റുകളില്‍ മല്‍സരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ വരും മാസങ്ങളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉവൈസി നിലപാട് വ്യക്തമാക്കിയത്.
ബംഗാളി മുസ്‌ലിംകള്‍ പവിത്രമായി കാണുന്ന ഹുഗ്ലി ജില്ലയിലെ ഫര്‍ഫുര ശെരീഫില്‍ വച്ച് അവിടുത്തെ മുഖ്യ പുരോഹിതന്റെ മരുമകന്‍ അബ്ബാസ് സിദ്ധിഖിയുമായി കൂടിക്കാഴ്ച നടത്തിയ ഉവൈസി അദ്ദേഹത്തിന്റെ
പിന്തുണ തേടിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരസ്യ വിമര്‍ശകനായ സിദ്ധീഖിയോട് സംസ്ഥാനത്ത് തന്റെ പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാണ് ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ മുസ്‌ലിം ജനതയെ വോട്ട് ബാങ്കാക്കി ചൂഷണം ചെയ്യുകയാണെന്ന് സിദ്ധീഖി നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ഫര്‍ഫുര ശെരീഫിലെ മുഖ്യ പുരോഹിതനും തൃണമൂലിനെ പിന്തുണയ്ക്കുന്ന ആളുമായ ത്വാഹ സിദ്ധീഖിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉവൈസി തയ്യാറായില്ല. ബംഗാളിലെ മുസ്‌ലിംകള്‍ 'സാമുദായിക ശക്തികള്‍' ക്കെതിരെ വോട്ടുചെയ്യുമെന്ന് ഉവൈസിയെ പേരെടുത്ത് പറയാതെ ത്വാഹ സിദ്ധീഖി വിമര്‍ശിച്ചിരുന്നു.
ഹൂഗ്ലി, മാല്‍ഡ, മുര്‍ഷിദാബാദ്, ദിനാജ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ 30കാരനായ അബ്ബാസ് സിദ്ധിഖിലൂടെ വന്‍ മുന്നേറ്റം നടത്താനാവുമെന്നാണ് ഉവൈസിയുടെ കണക്ക് കൂട്ടല്‍.
എന്നാല്‍, അബ്ബാസ് സിദ്ദിഖി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് തൃണമൂല്‍ ആരോപണം. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാന്‍ ബിജെപി ഉവൈസിക്ക് പണം നല്‍കിയതായും തൃണമൂല്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങള്‍ ഉവൈസി നിഷേധിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി മത്സരിക്കുമെന്നും എല്ലാ കാര്യങ്ങളിലും അബ്ബാസ് സിദ്ദിഖിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍,