ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു
ലഖിംപൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു. അസമിലെ നൗബോച്ച എംഎല്‍എയായ ഭരത് ചന്ദ്ര നാരയാണ് തിങ്കളാഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ലഖിംപൂര്‍ ലോക്‌സഭാ സീറ്റില്‍ ഉദയ്ശങ്കര്‍ ഹസാരികയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് രണ്ടുദിവസത്തിന് ശേഷമാണ് രാജി. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഭാര്യ റാണി നാരയെ ഈ സീറ്റിലേക്ക് പരിഗണിക്കുമെന്നായിരുന്നു നരയുടെ പ്രതീക്ഷ. പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തയച്ചിട്ടുണ്ട്. ലഖിംപൂര്‍ മണ്ഡലത്തില്‍നിന്ന് മുന്‍പ് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് റാണി നാര.